Monday, 13 June 2011

Multi Level Marketing അല്ലെങ്ങില്‍ !!!!

MULTI LEVEL MARKETING അല്ലെങ്ങില്‍ .....

ഇതാ ഇവിടെ പുതിയ ഫോര്‍മുല എങ്ങിനെ ഉണ്ടാകുന്നു എന്ന് നോക്കാം
AIM :-
മേലനങ്ങാതെ എങ്ങിനെ കോടാനു കോടി സമ്പാദിക്കാം ( പഴയ ഫോര്‍മുല പുതിയ കുപ്പിയില്‍ )
PRINCIPLE :-
അമ്മായിപ്പന്‍ മരുമോനെയും , ടീച്ചര്‍മാര്‍ അവരുടെ വിദ്യാര്‍ത്ഥികളെയും , കാമുകന്‍ കാമുകിയേയും, സര്‍ക്കിള്‍ കോന്‍സ്ടബിലിനെയും ഇതായ്ടി ആണ്‍ പെണ്‍ ഭേദം ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഇടതും വലതും നടുവിലും അവരവുടെ ഭാവനക്കും ഇഷ്ട പ്രകാരം പൊതുജനങ്ങളെ മധുര പ്രതീഷകള്‍ നല്‍കി ചേര്‍ക്കുക.
കൊടുക്കേണ്ട പ്രതീഷകള്‍
ഗിഫ്ട്സ് ഓഫര്‍ ചെയ്തിരുന്നത് മലപ്പുറം കത്തി സദാഹുസ്സിന്റെ തോക്ക് അഫ്ഗാനിത്ശാനില്‍ ഹണിമൂണ്‍ ടിക്കറ്റ്‌ , ഒസാമയോടൊപ്പം ഡിന്നര്‍ ഒബാമയോടൊപ്പം ലഞ്ച്
രതിനിര്‍വേദം ടിക്കറ്റ്‌ വിത്ത്‌ ജയഭാരതി അല്ലെങ്ങില്‍ ശ്വേത ( നിങ്ങളുടെ ചോയ്സ് ) ഇതെല്ലം കേട്ട് ആര്‍ത്തി മൂത്ത് ഒരുപണിയും ഒരു ഗതിയും പരഗതിയും ഇല്ലാത്തവനും പലിസക്ക് കടമെടുത്തു കമ്പനിയില്‍ ഷെയര്‍ എടുക്കും. എന്നാല്ലോ ഗതി ഒരുപാടുള്ള ഗവണ്മെന്റ് ഉദ്യോഗതരും പെന്‍ഷന്‍ അടുത്തൂണ്‍ പറ്റിയ ഉദ്യോഗതരും ഇതിന്റെ CEO മാരായി ജോയിന്‍ ചെയ്യും.
MATERILS REQUIRED ആവശ്യം വേണ്ട സാധനങ്ങള്‍ :-
നല്ലപോല്ലേ പണത്തിനു ആര്‍തിയുള്ള ഒരു പണിയും ചെയ്യാന്‍ അറിയാത്ത അല്ല ഒരു പണിയും എടുക്കില എന്ന് ദൃഡ പതിന്ട എടുത്ത പണി എടുക്കാതെ എങ്ങിനെ ജീവിക്കാം എന്ന് ചിന്തിക്കുന്ന ചെറുപ്പക്കാര്‍
വീട്ടമ്മമാര്‍ ( ഭാര്തക്കന്മ്മാര്‍ ഗള്‍ഫില്ലുള്ളവര്‍ക്ക് മുന്ഗണന)
ഒന്നിനും കൊള്ളാത്ത ഗവണ്മെന്റ് ഉദ്യോഗതര്‍ ( ബ്ലാക്ക്‌ മണി ഉള്ളവര്‍ക്ക് മുന്ഗണന)
ടൈ ,കോട്ട്, സുട്ട്, കണ്ണാടി
കാറ്, മൊബൈല്‍ ഫോണ് മൂന്ന് എണ്ണം
തൊലിക്കട്ടി + സ്പോക്കണ് ഇംഗ്ലീഷ്
PROCEDURE (പ്രവര്‍ത്തനരീതി) :-
അമ്മായിപ്പന്‍ മരുമോനെയും , ടീച്ചര്‍മാര്‍ അവരുടെ വിദ്യാര്‍ത്ഥികളെയും , കാമുകന്‍ കാമുകിയേയും, സര്‍ക്കിള്‍ കൊന്‍സ്ടബ്ലിനെയും ഇതായ്ടി ആണ്‍ പെണ്‍ ഭേദം ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഇടതും വലതും നടുവിലും അവരവുടെ ഭാവനക്കും ഇഷ്ട പ്രകാരം പൊതുജനങ്ങളെ മധുര പ്രതീഷകള്‍ നല്‍കി ചേര്‍ക്കുക. ചേര്‍ക്കുന്ന എല്ലാവര്ക്കും ഇ മെയില്‍ അഡ്രെസ്സ് , ഫ്രീ ആയീ കൊടുക്കുക, അതിനു ശേഷം ഇകോമ്മെര്‍സ്, സൂപ്പര്‍ മാര്‍ക്കറ്റ്‌ ബിസിനസ്‌, സൌരോര്‍ജ വിളക്കു തുടങ്ങിയ ലോട്ട് ലൊടുക്കു സാധനം വിറ്റു കിട്ടുന്ന ലാഭം നോക്കുനതിനു വേണ്ടി ഒരു ലാപ്‌ ടോപ്‌ ഇന്റര്‍നെറ്റ്‌ എന്നിവ എടുപ്പിക്കുക അപ്പോള്‍ ഷെയര്‍ ഉടമ അന്തം വിട്ട് കുന്തം വിഴുങ്ങി 500% കമ്പനിയില്‍ വിശ്വസിച്ചു കൂട്ടുകാരെയും നാട്ടുകാരെയും ബന്ധുക്കാരെയും എന്നുവേണ്ട ആകെ ആര്‍ത്തി മൂത്ത് ഭ്രാന്തു ആയീ എല്ലാവര്യും ചേര്‍ക്കും. ഇടകിടക്ക് ചെക്ക് വന്നു കൊണ്ടേയിരിക്കും ( 500 , 1000 .. )

RESULT റിസള്‍ട്ട്‌ :-
കണ്ടുനില്‍ക്കുന്ന പാവപെട്ട പൊതുജനത്തിന് അസൂയ അങ്ങിനെ അസൂയ മൂത്ത് അവരും ഷെയര്‍ വാങ്ങാം എന്ന് തീരുമാനിക്കുന്നു , ഷെയര്‍ വാങ്ങുന്നു.
എല്ലാവര്ക്കും കൂടി ഒരു ഗാതെരിംഗ് വിത്ത്‌ ഡ്രിങ്ക്സ് ഡിസ്കോ ഡാന്‍സ്, ഗിഫ്ട്സ്....
പൊതുജനം പിന്നെയും വീടും കെട്ടുതാലിയും പണയം വെച്ച് ഷെയര്‍ വാങ്ങി കൂട്ടുന്നു .....
ലാഭത്തിന്റെ ചെക്കിന് വേണ്ടി കാത്തിരിക്കുന്നു ....
ഇപ്പോഴാണ് റിസള്‍ട്ട്‌ നോക്കേണ്ട സമയം
TV , RAIDO , NEWS PAPER തുടങ്ങിയവര്‍ ഇങ്ങനെ റിസള്‍ട്ട്‌ പബ്ലിഷ് ചെയ്യുന്നു നാല് കോളം വാര്‍ത്ത
കേരളത്തില്‍ വീണ്ടും മണി ചെയ്യിന്‍ തട്ടിപ്പ് !!!!!!!!!!!!!!!!!!

OBSERVATION ഒബ്സേര്‍വറേന്‍ :-
സ്വന്തം മുഖംമടക്കം എല്ലാം ഡ്യൂപ്ലിക്കേറ്റ്‌
വീട് നാട് മൊബൈല്‍ ഫോണ് നമ്പര്‍ എന്നിവ നമ്പര്‍ ഇട്ടു നില്‍ക്കുക്ക
എന്തരപ്പി.... മുതല്‍ ഗഡി അധികം നാവ് ആടണ്ടാട്ട !!!!! തുടങ്ങിയ ഭാഷകള്‍ പറയാന്‍ മറക്കരുത്


അവലംബം
ജോലി സ്ഥലത്തെ ഒരു സുഹൃത്തിന്റെ മനോവിഷമം